സിപിഐ ദേശിയ സെക്രട്ടറിയേറ്റ് ഇന്ന് ദില്ലിയില്‍; നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സുമായുള്ള സഖ്യം ചര്‍ച്ചചെയ്യും

ദില്ലി: ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തില്‍ മത്സരിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഐ ദേശിയ സെക്രട്ടറിയേറ്റ് ഇന്ന് ദില്ലിയില്‍ ചേരും. നിലവില്‍ ഈ മൂന്ന് സംസ്ഥാനങ്ങളില്‍ സിപിഐക്ക് എംഎല്‍എമാരില്ല. എന്നാല്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടാല്‍ ഛത്തീസ്ഗഡില്‍ പാര്‍ട്ടിക്ക് മൂന്ന് നാല് മണ്ഡലങ്ങളില്‍ വിജയിക്കാം എന്നാണ് കണക്ക് കൂട്ടുന്നത്.

2013 ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡില്‍ മത്സരിച്ച 13 മണ്ഡലങ്ങളില്‍ 12 ഇടങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടമായി. 0.66 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. എന്നാല്‍ ശക്തികേന്ദ്രമായ ബസ്തര്‍ മേഖലയില്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തില്‍ ഏര്‍പ്പെട്ട് മത്സരിച്ചാല്‍ നേട്ടമുണ്ടാകും എന്നാണ് സിപിഐയുടെ കണക്ക് കൂട്ടല്‍. മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ സിപിഐക്ക് കാര്യമായ സ്വാധീനമില്ല. ഇവിടെ കോണ്‍ഗ്രസിന് പൂര്‍ണ്ണ പിന്തുണ പാര്‍ട്ടി നല്‍കും. സിപിഐയുടെ വാഗ്ദാനത്തോട് കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top