എലിപ്പനി: വിപുലമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കോഴിക്കോട് കാരശ്ശേരി പഞ്ചായത്ത്

കോഴിക്കോട്: എലിപ്പനി പ്രതിരോധിക്കാന്‍ വിപുലമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കോഴിക്കോട് കാരശ്ശേരി പഞ്ചായത്ത്. പഞ്ചായത്തിലെ 18 വാര്‍ഡുകളിലായി എഴുപതോളം ക്യാമ്പുകളാണ് ഇപ്പോള്‍ നടക്കുന്നത്.

ഇക്കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ ഏറെ ദുരിതമനുഭവിച്ച പഞ്ചായത്തുകളിലൊന്നാണ് കാരശ്ശേരി പഞ്ചായത്ത്. പഞ്ചായത്തിലെ നിരവധി കോളനികളുള്‍പ്പെടെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശത്ത് രണ്ട് മരണങ്ങളാണ് എലിപ്പനി മൂലം ഉണ്ടായത്. ഇതോടെയാണ് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് തുടക്കം കുറിച്ചത്.

പഞ്ചായത്തിലെ ഓരോ വാര്‍ഡിലും നാല് ക്യാമ്പുകള്‍ വീതം 18 വാര്‍ഡുകളിലായി 70 ക്യാമ്പുകളാണ് നടക്കുന്നത്. ഇവിടങ്ങളിലെ എല്ലാവരിലേക്കും പ്രതിരോധമരുന്ന് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ജനപ്രതിനിധികള്‍, കാരശ്ശേരി പിഎച്ച്‌സിയിലെ ഡോക്ടര്‍മാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് ക്യാമ്പുകള്‍ നടക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top