എലിപ്പനി: വയനാട് ജില്ലയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്

വയനാട്: എലിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്. പ്രതിരോധ മരുന്നുകള്‍ കഴിക്കാത്തതും, ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതും രോഗബാധിതരുടെ എണ്ണം വര്‍ധിക്കാനിടയായി എന്നാണ് വിലയിരുത്തല്‍.

വയനാട് ജില്ലയില്‍ ഇരുപത്തിയഞ്ചോളം ആളുകള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി ആളുകള്‍ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മാനന്തവാടി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ മരുന്ന് വിതരണം ഉള്‍പ്പടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

എലിപ്പനി ബാധിച്ച് വയനാട് മാത്രം അഞ്ചുപേര്‍ മരിച്ചെന്നാണ് ഒദ്യോഗിക കണക്ക്. വെള്ളമിറങ്ങിയ സ്ഥലത്ത് മതിയായ സുരക്ഷാ സംവിധാനമില്ലാതെ ഇടപെടുന്നത് രോഗം പടരുന്നതിന് കാരണമായി. കൂടാതെ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് ജനങ്ങള്‍ വേണ്ടത്ര പ്രാധാന്യം നല്‍കാത്തതും എലിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കാനിടയായി എന്നാണ് വിലയിരുത്തല്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top