തുടര്‍ച്ചയായ പത്താം ദിനവും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ പത്താം ദിനവും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്. പെട്രോളിനും 16 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഡീസലിന് 4 രൂപ 60 പൈസയും പെട്രോളിന് 6 രൂപ 35 പൈസയും ആണ് വര്‍ധിച്ചത്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 82 രൂപ ഏഴ് പെസയും ഡീസല്‍ ലിറ്ററിന് 764 രൂപ നാല് പൈസയുമാണ്. കൊച്ചിയില്‍ പെട്രോളിന് 81.30, ഡീസലിന് 76.40, കോഴിക്കോട് പെട്രോള്‍ 82 രൂപ, ഡീസല്‍ 76 രൂപ എന്നിങ്ങനെയാണ് വിലനിലവാരം. കഴിഞ്ഞ അഞ്ച് മാസം കൊണ്ട് ഡീസല്‍ ലിറ്ററിന് 4 രൂപ 60 പൈസയും പെട്രോള്‍ ലിറ്ററിന് ആറ് രൂപ 35 പൈസയുമാണ് വര്‍ദ്ധിച്ചത്.

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പെട്രോള്‍ വിലയില്‍ 65 പൈസയുടെ വര്‍ദ്ധനവാണ് സംസ്ഥാനത്തുണ്ടായത്. വര്‍ദ്ധനവുണ്ടാകുന്നതോടെ പെട്രോള്‍ ഡീസല്‍ വിലയില്‍ ആറ് രൂപയുടെ അന്തരം മാത്രമാണ് നിലവിലുള്ളത്.

രൂപയുടെ മൂല്യത്തിന് കുറവ് സംഭവിക്കുന്ന സാഹചര്യത്തില്‍ ഇന്ധന വിലവര്‍ദ്ധനവ് പൊതുജനങ്ങള്‍ക്കുള്ള ഇരുട്ടടിയാകുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top