കാസര്‍ഗോഡ് ഉദുമയിലെ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഉദുമയിലെ സിപിഐഎം പ്രവര്‍ത്തകന്‍ എംബി ബാലകൃഷ്ണനെ കൊലപെടുത്തിയ കേസ്സില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2013 സപ്തംബര്‍ 16ന് തിരുവോണ ദിവസം രാത്രി തൊട്ടടുത്തുള്ള ഒരു മരണവീട്ടില്‍ പോയി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ടെമ്പോ ഡ്രൈവറായ ബാലകൃഷ്ണനെ കുത്തിക്കൊലപ്പെടുത്തിയത്. ആര്യടുക്കം ബാര ജിഎല്‍പി സ്‌കൂളിന് സമീപത്തുള്ള ഇടവഴിയില്‍ തടഞ്ഞ് നിര്‍ത്തിയായിരുന്നു കുത്തിക്കൊന്നത്.

യൂത്ത് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് മാങ്ങാട് ആര്യടുക്കം കോളനിയിലെ പ്രജിത്ത് എന്ന കുട്ടാപ്പി(28), ആര്യടുക്കം കോളനിയിലെ എ കെ രഞ്ജിത്ത്(34), ആര്യടുക്കത്തെ എ സുരേഷ്(29), ഉദുമ നാലാം വാതുക്കലിലെ യു ശ്രീജയന്‍ (43), ആര്യടുക്കത്തെ ശ്യാം മോഹന്‍ എന്ന ശ്യാം(29), മജീദ്, ഷിബു കടവങ്ങാനം എന്നിവരായിരുന്നു കേസിലെ പ്രതികള്‍.

ഇതില്‍ പ്രജിത്ത് എന്ന കുട്ടാപ്പി നേരത്തെ കിണറ്റില്‍ വീണ് മരണപ്പെട്ടിരുന്നു. അന്ന് ഹൊസ്ദുര്‍ഗ് സിഐ ആയിരുന്ന ഇപ്പോഴത്തെ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി കെ സുധാകരനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

DONT MISS
Top