എലിപ്പനി: പ്രളയ ബാധിത പ്രദേശങ്ങളില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് ചെന്നിത്തല

ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മൂലം മരണ സംഖ്യ കുതിച്ചുയരുന്ന സാഹചര്യത്തില്‍ എല്ലാ പ്രളയ ബാധിത ജില്ലകളിലും ആരോഗ്യ വകുപ്പ് പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ ഭീതിയും ആശങ്കയും ഒഴിവാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീടുകളും, താമസ സ്ഥലങ്ങളും ശുചിയാക്കുന്നവര്‍ക്ക് രോഗം പിടിപിടാതിരിക്കാനുള്ള കൈയ്യിലും കാലിലും ധരിക്കേണ്ട ഉറകള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ അടിയന്തരമായി വിതരണം ചെയ്യണം. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി രോഗ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. യുദ്ധകാലാടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ രംഗത്തിറങ്ങിയാല്‍ മാത്രമെ എലിപ്പനി നിയന്ത്രണ വിധേയമാക്കാന്‍ കഴിയുകയുള്ളൂ.

കഴിഞ്ഞ ദിവസങ്ങളിലായി നാല്‍പ്പത്തിനാല് പേരാണ് എലിപ്പനി മൂലം മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇത് കൂടാതെ നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയിരിക്കുകയാണ്. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മരുന്ന് നിര്‍ബന്ധമായും കരുതണം. എല്ലാ താലൂക്ക് ആശുപത്രികളിലും കിടത്തി ചികിത്സിക്കുള്ള സംവിധാനം അടിയന്തരമായി ഉണ്ടാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

DONT MISS
Top