പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ സമയത്ത് കിട്ടുമെന്ന് കരുതുന്നില്ലെന്ന് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ സമയത്ത് കിട്ടുമെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ താലൂക്കില്‍ ഇന്നലെ വരെ 238 പേര്‍ക്ക് മാത്രമാണ് പണം ലഭിച്ചത്. പ്രഖ്യാപിച്ച തുക സമയ ബന്ധിതമായി ലഭ്യമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ആദ്യം വെള്ളപ്പൊക്കമുണ്ടായപ്പോള്‍ അടിയന്തര സഹായമായി പ്രഖ്യാപിച്ച 3500 രൂപ പോലും ഇതുവരെ 40 ശതമാനം പേര്‍ക്കേ ലഭിച്ചിട്ടുള്ളൂ. പ്രളയബാധിതര്‍ക്ക് പ്രഖ്യാപിച്ച 10,000 രൂപ ധനസഹായംവരേ സമയബന്ധിതമായി ലഭ്യമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഭവന വായ്പ സംബന്ധിച്ച കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും ചെന്നിത്തല പറഞ്ഞു.

അതേ സമയം ഈ ആഴ്ച തന്നെ ബാങ്ക് വഴി പണം നല്‍കുമെന്നും ഇതിനായി മുഴുവന്‍ ആളുകളുടെയും അക്കൗണ്ട് നമ്പര്‍ ശേഖരിക്കുകയാണെന്നും തോമസ് ഐസക് അറിയിച്ചു. കേന്ദ്ര ചട്ട പ്രകാരമേ കാര്യങ്ങള്‍ നീങ്ങുകയുള്ളൂ. അതിനാലാണ് പണം കിട്ടാന്‍ വൈകുന്നത്. ഭവന വായ്പയ്ക്ക് ഒരു വര്‍ഷത്തെ മൊറാട്ടോറിയം കിട്ടുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top