സെപ്റ്റംബര്‍ ഏഴ് മുതല്‍ ‘തീവണ്ടി’ ഓടിത്തുടങ്ങും; പ്രീ റിലീസ് പ്രമോ പുറത്തിറങ്ങി

ടോവിനോ തോമസിനെ നായകനാക്കി ഫെലിനി ടിപി സംവിധാനം ചെയ്ത തീവണ്ടി സെപ്റ്റംബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് പ്രീ റിലീസ് പ്രമോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്.  തീവണ്ടിയുടെ പുറത്തിറങ്ങിയ ട്രെയിലറും പാട്ടുകളും വലിയ രീതിയില്‍ പ്രേക്ഷകപ്രശംസ നേടിയിരുന്നു.

ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ സംയുക്ത മേനോനാണ് നായികയായി വേഷമിടുന്നത്. വിനി വിശ്വലാലാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ രണ്ടു തവണ ചിത്രത്തിന്റെ റിലീസിംഗ് മാറ്റിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top