റാഫേല്‍ ഇടപാട്: 126 യുദ്ധവിമാനങ്ങള്‍ ആവശ്യമുള്ളിടത്ത് എന്തുകൊണ്ടാണ് 36 എണ്ണം മാത്രം വാങ്ങുന്നതെന്ന് കോണ്‍ഗ്രസ്

ലഖ്‌നൗ: റാഫേല്‍ യുദ്ധവിമാന കരാറില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. 126 യുദ്ധവിമാനങ്ങള്‍ ആവശ്യമുള്ളിടത്ത് എന്തുകൊണ്ടാണ് 36 വിമാനം മാത്രം വാങ്ങാനുള്ള കരാറില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതെന്ന് കോണ്‍ഗ്രസ് വാക്താവ് പ്രിയങ്ക ചതുര്‍വേദി ചോദിച്ചു.

രാജ്യത്ത് മൊത്തം 126 യുദ്ധവിമാനങ്ങളാണ് ആവശ്യമായിട്ടുള്ളത്. എന്നാല്‍ വെറും 36 വിമാനങ്ങള്‍ക്കുവേണ്ടിയുള്ള കരാറിലാണ് എന്‍ഡിഎ സര്‍ക്കാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇതില്‍ ദുരൂഹതയുണ്ട്. കോര്‍പ്പറേറ്റുകാരനായ സുഹൃത്തിനായി പ്രധാനമന്ത്രി രാജ്യതാത്പര്യങ്ങള്‍ പണയംവെയ്ക്കുകയാണെന്നും കോണ്‍ഗ്രസ് വാക്താവ് ആരോപിച്ചു.

ഒരു വിമാനത്തിന് 526 കോടി എന്നത് പിന്നീട് 1670 കോടിയിലെത്തിയത് എങ്ങനെയാണെന്നും പ്രിയങ്ക ചോദിച്ചു. 70 വര്‍ഷത്തെ പാരമ്പര്യമുള്ള പൊതുമേഖലയെ മറികടന്ന് ചുരുങ്ങിയ പ്രവൃത്തി പരിചയമുള്ള ഫ്രാന്‍സിലെ ഡസാള്‍ട്ട് ഏവിയേഷന് കരാര്‍ നല്‍കിയത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top