ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ മുന്‍ മിസ്റ്റര്‍ ഏഷ്യ അറസ്റ്റില്‍

കോട്ടയം: ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ മുന്‍ മിസ്റ്റര്‍ ഏഷ്യ അറസ്റ്റില്‍. കോട്ടയം വാരിശ്ശേരി സ്വദേശി മുരളി കുമാറിനെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം, പട്ടികജാതി പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്ന പരാതിയിലാണ് മുന്‍ മിസ്റ്റര്‍ ഇന്ത്യ കൂടിയായ മുരളീകുമാറിനെ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം സ്വദേശിനിയായ യുവതി പട്ടികജാതി വിഭാഗക്കാരിയാണ്. ബലാത്സംഗം, പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡനനിരോധനം എന്നീ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ബലാത്സംഗത്തെ തുടര്‍ന്ന് രക്തസ്രാവം സംഭവിച്ച യുവതി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ത്യന്‍ നേവിയില്‍ പെറ്റി ഓഫീസര്‍ ആയ മുരളി കുമാര്‍ എട്ടുതവണ മിസ്റ്റര്‍ ഇന്ത്യയും ഒരുതവണ മിസ്റ്റര്‍ ഏഷ്യയും ആയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top