ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു ദിവസത്തെ തുക സംഭാവന നല്‍കി ജംബോ സര്‍ക്കസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു ദിവസത്തെ തുക സംഭാവന നല്‍കി ജംബോ സര്‍ക്കസ്. സംസ്ഥാനമാകെ ദുരിതബാധിതര്‍ക്ക് സഹായകമാകാന്‍ കൈകോര്‍ക്കുമ്പോള്‍ തങ്ങളും അതിന്റെ ഭാഗമാകുകയാണ് ചെയ്തതെന്ന് ജംബോ സര്‍ക്കസ് മാനേജര്‍ പറഞ്ഞു.

സാഹസികമായ ജീവിതവുമായി മുന്നോട്ട് പോകുമ്പോഴും മറ്റുള്ളവരെ സഹായിക്കാന്‍ മനസുകാണിക്കുകയാണ് ജംബോ സര്‍ക്കസ്. ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഏറെ സന്തോഷത്തോടെയാണ് ഇവര്‍ നല്‍കുന്നത്. പ്രളയം ബാധിച്ച കേരളത്തിന് തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് സര്‍ക്കസ് മാനേജര്‍ പറഞ്ഞു.

ലോകം മുഴുവന്‍ പ്രളയബാധിതരോടൊപ്പം നില്‍ക്കുമ്പോള്‍ അവര്‍ക്ക് ഒപ്പം നില്‍ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജംബോ സര്‍ക്കസിലെ മുഴുവന്‍ അംഗങ്ങളും. സര്‍ക്കസില്‍ ആകെയുള്ള 235 ലധികം അംഗളാണ് തങ്ങളുടെ ഒരു ദിവസത്തെ വരുമാനം നല്‍കി പ്രളയബാധിതര്‍ക്ക് സഹായഹസ്തമായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top