‘കേരളമായതുകൊണ്ട് പ്രശ്‌നമില്ല, വല്ല ഉത്തരേന്ത്യയിലോ മറ്റോ ആയിരുന്നെങ്കില്‍ കാണാമായിരുന്നു’; മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

കൊച്ചി: മലപ്പുറത്ത് സദാചാര പൊലീസ് ചമഞ്ഞ് നാട്ടുകാര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേരളമായതുകൊണ്ട് പ്രശ്‌നമാവാന്‍ സാധ്യതയില്ലെന്നും ഉത്തരേന്ത്യയിലോ മറ്റോ ആയിരുന്നെങ്കില്‍ കാണാമായിരുന്നു പൂരമെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേരളമായതുകൊണ്ടും മലപ്പുറത്തായതുകൊണ്ടും സദാചാരഗുണ്ടകള്‍ ഇടതുപക്ഷത്തിനും സര്‍ക്കാരിനും വേണ്ടപ്പെട്ടവരായതുകൊണ്ടും ഈ ആള്‍ക്കൂട്ട നരഹത്യ ഒരു പ്രശ്‌നമാവാന്‍ സാധ്യതയില്ല. വല്ല ഉത്തരേന്ത്യയിലോ മറ്റോ ആയിരുന്നെങ്കില്‍ കാണാമായിരുന്നു പൂരം.

മോദി രാജിവെക്കണമെന്ന് ഇടതന്മാരും ജിഹാദികളും അവരുടെ പാദസേവ ചെയ്യുന്ന സാംസ്‌കാരിക നായകരും ആവശ്യപ്പെട്ടില്ല എന്നതു മാത്രമാണ് ഏക ആശ്വാസം. പൊലീസ് പ്രതികളുമായി പ്രശ്‌നം പറഞ്ഞു തീര്‍ക്കാനും ശ്രമിച്ചത്രേ. സെലക്ടീവ് പുരോഗമനവാദികള്‍ നീണാള്‍ വാഴട്ടെ, സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top