പ്രതിസന്ധിഘട്ടത്തില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് ഒമര്‍ ലുലു

ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിന്റെ പേരില്‍ നടി പ്രിയ പ്രകാശ് വാര്യര്‍, ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു നിര്‍മാതാവ് എന്നിവര്‍ക്കെതിരെയുള്ള കേസ് സുപ്രിം കോടതി ഇന്നലെ പിന്‍വലിച്ചിരുന്നു. ഒരു പ്രതിസന്ധിഘട്ടം ഉണ്ടായപ്പോള്‍ എല്ലാവിധ സപ്പോര്‍ട്ടും തന്ന് കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു കരുത്ത് പകര്‍ന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍, എംപി സുരേഷ് ഗോപി, കേസ് ഏറ്റെടുത്ത് സര്‍വ്വധൈര്യവും തന്നു കൂടെ നിന്ന് കേസ് വിജയമാക്കി തന്ന അഡ്വക്കേറ്റ് ഹാരിസ് ബീരാന്‍, സംവിധായകരായ ബി ഉണ്ണികൃഷണന്‍, ആഷിഖ് അബു, സംഗീത സംവിധായകന്‍ ഗോപിസുന്ദര്‍ മാധ്യമപ്രവര്‍ത്തകനായ ഹൈദരലി പിന്നെ എല്ലാ മലയാളികള്‍ക്കും നീതിമാനായ ദൈവത്തിനും ഒരുപാടൊരുപാട് നന്ദി അറിയിക്കുന്നതായി ഒമര്‍ ലുലു തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

DONT MISS
Top