പ്രളയകാരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ പ്രളയകാരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഡാമുകള്‍ തുറന്ന് വിട്ടതില്‍ സര്‍ക്കാരിനും ഡാംമാനേജ്മെന്റ് അതോറിറ്റിക്കും ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ദുരന്തത്തിന് കാരണം ഈ വീഴ്ചയാണെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സര്‍ക്കാരുമായി വിഷയം സംസാരിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല പ്രതികരിച്ചു.

DONT MISS
Top