പ്രളയം: ദുരിതാശ്വാസത്തിനായി വിദേശ സഹായം സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാനാകില്ലെന്ന് കോടതി

സുപ്രിം കോടതി

ദില്ലി: കേരളത്തിലെ ദുരിതാശ്വാസത്തിനായി വിദേശ സഹായം സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാനാവില്ലെന്നു സുപ്രിം കോടതി. അഭിഭാഷകനായ ജെയ്‌സക്കാണ് വിദേശ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത ധനസഹായം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

അടിയന്തരമായി ഹര്‍ജി പരിഗണിക്കണം എന്നും അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ആരില്‍നിന്നൊക്കം പണം വാങ്ങിക്കണം എന്ന് നിര്‍ദേശിക്കാന്‍ തങ്ങള്‍ക്കാകില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷണം നടത്തുകയായിരുന്നു.

ഇത്തരം ബാലിശമായതും നിസ്സാരമായ ആവശ്യങ്ങള്‍ ഉന്നയിച്ചുമുള്ള ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും സുപ്രിം കോടതി അറിയിച്ചു. കൂടാതെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രിം കോടതി അംഗീകരിച്ചില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top