ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി കാസര്‍ഗോഡ് ജില്ലയിലെ സ്വകാര്യ ബസ്സ് ഉടമകള്‍

കളക്ടര്‍ കാരുണ്യ യാത്രയുടെ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിക്കുന്നു

കാസര്‍ഗോഡ്: പ്രളയ ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി കാസര്‍ഗോഡ് ജില്ലയിലെ സ്വകാര്യ ബസ്സ് ഉടമകള്‍. ജില്ലയിലെ 450 സ്വകാര്യ ബസ്സുകള്‍ ദുരിതാശ്വസ നിധിയിലേക്കുള്ള ധനസ്വരൂപണത്തിനായി കാരുണ്യയാത്ര നടത്തി.

ദുരിതബാധിതര്‍ക്ക് വേണ്ടി ജില്ലയിലെ സ്വകാര്യ ബസ്സുകള്‍ നടത്തിയ കാരുണ്യ യാത്രയ്ക്ക് വന്‍ പിന്തുണയാണ് ലഭിച്ചത്. ബസ്റ്റ് യാത്രയില്‍ ജില്ലാ കളക്ടര്‍ ഡോ സജിത് ബാബു അടക്കം പങ്കാളിയായി. കാരുണ്യയാത്രയുടെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച ശേഷമാണ് കളക്ടര്‍ ബസ്സ് യാത്രക്കാരനായത്.

സ്വന്തമായ വാഹനങ്ങള്‍ ഉള്ളവരും കാരുണ്യയാത്രയുടെ ഭാഗമായി. കേരള സ്റ്റേറ്റ് ബസ്സ് ഓപ്പറേറ്റേഴസ് ഫെഡറേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കാരുണ്യ യാത്ര സംഘടിപ്പിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top