ഏഷ്യന്‍ ഗെയിംസ്: 1500 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ് സ്വര്‍ണം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പുരുഷവിഭാഗം 1500 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണിന് സ്വര്‍ണം. എണ്ണൂറ് മീറ്ററില്‍ കൈവിട്ട സ്വര്‍ണം 3:44.72 സമയംകൊണ്ട് ഓടിയെത്തിയാണ് ജിന്‍സണ്‍ തിരിച്ചുപിടിച്ചത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 12 ആയി. നേരത്തെ 800 മീറ്ററില്‍ ജിന്‍സണ്‍ വെള്ളി നേടിയിരുന്നു.

അതേസമയം വനിതാ വിഭാഗം 1500 മീറ്ററില്‍ പിയു ചിത്ര വെങ്കലം നേടി. 4:12.56 സമയം കൊണ്ടാണ് താരം ഫിനിഷ് ചെയ്തത്. പുരുഷ വിഭാഗം ഹോക്കിയില്‍ സെമിയില്‍ പ്രവേശിച്ച ഇന്ത്യ ഷൂട്ടൗട്ടില്‍ മലേഷ്യയോട് തോറ്റു. വനിതകളുടെ ഡിസ്‌ക് ത്രോയില്‍ സീമ പൂനിയ ഇന്ത്യയ്ക്കായി വെങ്കലം നേടി.

DONT MISS
Top