ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് കണ്ണന്താനം

അല്‍ഫോണ്‍സ് കണ്ണന്താനം

ബീജിംഗ്: ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ ഇന്ത്യയുടെ പ്രതിച്ഛായെ ബാധിക്കുമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബീജിംഗില്‍ ഇന്ത്യന്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബീഫ് നിരോധനം ടൂറിസത്തെ ബാധിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടത്തുന്നവര്‍ കുറ്റവാളികളാണെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. കൂടാതെ ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ സംസ്ഥാനങ്ങളോട് നടപടി എടുക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട് എന്നും കണ്ണന്താനം പറഞ്ഞു.

ബീഫ് കഴിക്കുന്നവര്‍ക്ക് കേരളം, ഗോവ കൂടാതെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും പോകാം. ഇവയെല്ലാം ബിഫ് കഴിക്കുന്ന സംസ്ഥാനങ്ങളാണ്. കൂടാതെ അവയെല്ലാം വലിയ ടൂറിസം കേന്ദ്രങ്ങളുമാണ്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളുടെ വിശ്വാസങ്ങളെ മാനിക്കണം എന്നാണ് താന്‍ കരുതുന്നതെന്നും കണ്ണന്താനം പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top