കേരളത്തിന് വായ്പ നല്‍കാന്‍ തയ്യാറെന്ന് ലോകബാങ്ക്

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനായി മധ്യകാല വായ്പകള്‍ നല്‍കാന്‍ തയ്യാറാണെന്ന് ലോകബാങ്ക്. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും ലോകബാങ്ക് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വായ്പാ നടപടി ക്രമങ്ങള്‍ ലളിതമാക്കാം എന്ന വാഗ്ദാനവും ലോകബാങ്ക് നല്‍കിയിട്ടുണ്ട്.

പുനരുദ്ധാരണ പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ ലോകബാങ്ക് കേരളത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി രേഖകളുടെ അടിസ്ഥാനത്തിലാണ് ലോകബാങ്ക് സഹായം നല്‍കുക.

എത്ര തുകയാണ് അനുവദിച്ചത് എന്ന കാര്യത്തില്‍ വ്യക്തതവന്നിട്ടില്ല. വൈകുന്നേരം നാലു മണിക്ക് ലോകബാങ്ക് പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top