ജാവലിന്‍ ത്രോയില്‍ ചരിത്രനേട്ടവുമായി നീരജ് ചോപ്ര; ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണം. പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന നീരജ് ചോപ്രയാണ് സ്വര്‍ണം നേടിയത്. 88.06 മീറ്റര്‍ ദൂരവുമായി നീരജ് പുതിയ ദേശീയ റെക്കോഡും സ്ഥാപിച്ചു.

ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായാണ് ജാവലിന്‍ ത്രോയില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് എന്നിവര്‍ നീരജിനെ അഭിനന്ദിച്ച് രംഗത്തെത്തി. അതേസമയം ലോംഗ് ജംപില്‍ മലയാളി താരം നീന, സ്റ്റീപ്പിള്‍ ചേസില്‍ സുധ സിംഗ്, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ധരുണ്‍ അയ്യസ്വാമി എന്നിവര്‍ ഇന്ത്യയ്ക്കായി വെള്ളി മെഡലുകള്‍ നേടി.

DONT MISS
Top