സര്‍ക്കാര്‍ ഖജനാവിന്റെ വലിപ്പമല്ല, ലോകം നല്‍കുന്ന പിന്തുണയാണ് കേരളത്തിന്റെ ശക്തി: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: നവകേരളത്തിന്റെ സൃഷ്ടിക്കായി എല്ലാ മലയാളികളും ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ഖജനാവിന്റെ വലിപ്പമല്ല, ലോകം നല്‍കുന്ന പിന്തുണയാണ് കേരളത്തിന്റെ ശക്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് എല്ലായിടത്തുമുള്ള മലയാളികള്‍ ഒന്നിച്ചു നിന്നാല്‍ ഏതു പ്രതിസന്ധിയെയും മുറിച്ചു കടക്കാന്‍ കഴിയുമെന്നും, കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പണം ഒരു തടസ്സമാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരു മാസത്തെ ശമ്പളം നാടിന്റെ പുനര്‍നിര്‍മ്മാണത്തിന് നല്‍കട്ടെ. അതേക്കുറിച്ച് ചിന്തിക്കണം. എല്ലാവര്‍ക്കും ഒരു മാസത്തെ ശമ്പളം ഒന്നിച്ചു നല്‍കാനായി എന്നു വരില്ല. മൂന്നു ദിവസത്തെ ശമ്പളം വീതം പത്തു മാസതവണയായി നല്‍കാമല്ലോ. പ്രവാസി മലയാളികള്‍ അവരുടെ കൂടെയുള്ളവരുടെ പിന്തുണയും ലഭ്യമാക്കാന്‍ ശ്രമിക്കണം, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top