400 മീറ്ററില്‍ ഹിമ ദാസിനും മുഹമ്മദ് അനസിനും വെള്ളി

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ 400 മീറ്ററില്‍ ഇന്ത്യയ്ക്ക് രണ്ട് മെഡല്‍. പുരുഷ വിഭാഗത്തില്‍ മലയാളി താരം മുഹമ്മദ് അനസും, വനിതാ വിഭാഗത്തില്‍ ഹിമദാസും ഇന്ത്യയ്ക്കായി വെള്ളി നേടി.

മത്സരത്തില്‍ 45.69 സെക്കന്‍ഡില്‍ അനസ് ഫിനിഷ് ചെയ്തപ്പോള്‍, 50.79 സെക്കന്‍ഡിലാണ് ഹിമ ഓടിയെത്തിയത്. നേരത്തെ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളും, പിവി സിന്ധുവും സെമിയില്‍ പ്രവേശിച്ചിരുന്നു. ഇതോടെ ഇരുവരും മെഡലുറപ്പാക്കി.

DONT MISS
Top