പ്രളയക്കെടുതിയില്‍ വലഞ്ഞ് കൊല്ലം തീരപ്രദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍

കൊല്ലം: കൊല്ലം തീരപ്രദേശത്തെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് പ്രളയം മൂലം ദുരിതമനുഭവിക്കുന്നത്. പരവൂര്‍ കായലില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് വീടും മത്സ്യബന്ധന ഉപകരണങ്ങളും ഇവര്‍ക്ക് നഷ്ടമായത്. പരവുര്‍ പൊഴി മുറിച്ച് നീക്കിയ തോടെയാണ് കായലിലെ ജലനിരപ്പ് താഴ്ന്നത്.

കൊല്ലം ജില്ലയിലെ പരവൂര്‍, മയ്യനാട്, ഇരവിപുരം തുടങ്ങിയ തീരമേഖലയിലാണ് പരവൂര്‍ കായല്‍ വഴി പ്രളയജലം ഒഴുകിയെത്തിയത്. കായലിന്റെ ഇരുകരകളിലുമുള്ള ആയിരക്കണക്കിന് വീടുകളില്‍ വെള്ളം കയറി. ഇതോടെ ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലെക്ക് മാറ്റി. പിന്നീട് ജില്ലാ ഭരണ കൂടം പരവൂര്‍ പൊഴി മുറിച്ചുനീക്കി വെള്ളം കടലിലെക്ക് ഒഴുക്കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളില്‍ തീരവാസികള്‍ മടങ്ങിയെത്തിയപ്പോള്‍ സര്‍വ്വതും നശിച്ചിരുന്നു. ഇതോടെ ഇവരും ആശങ്കയിലാണ്.

വീടുകളില്‍ താമസിക്കാന്‍ കഴിയാതായതോടെ ബന്ധുവീടുകളിലെക്ക് മടങ്ങുകയാണ് മത്സ്യത്തൊഴിലാളി കുടുബങ്ങള്‍. മത്സ്യ ബന്ധന ഉപകരണങ്ങള്‍ നശിച്ചതോടെ തൊഴില്‍ നഷ്ടമായെന്നും തൊഴിലാളികള്‍ പറഞ്ഞു. അതേസമയം പൊഴി മുറിച്ചതോടെ കൊല്ലം പരവൂര്‍ തീരദേശ പാതയിലെ ഗതാഗതം പൂര്‍ണമായും നിലച്ചു.

DONT MISS
Top