മുല്ലപ്പെരിയാര്‍: കേന്ദ്രം ഇന്ന് സുപ്രിംകോടതിയില്‍ നിലപാടറിയിക്കും

സുപ്രിം കോടതി

ദില്ലി: മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തുന്നതിനെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സുപ്രിം കോടതിയില്‍ നിലപാട് അറിയിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്ന് മുമ്പാകെ ആണ് കേന്ദ്രം നിലപാട് അറിയിക്കുക.

കൂടാതെ മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുന്നത് സംബന്ധിച്ച് കേരളവും തമിഴ്‌നാടും തങ്ങളുടെ നിലപാടുകള്‍ ഇന്ന് സത്യവാങ്മൂലത്തിലൂടെ സുപ്രിം കോടതിക്ക് കൈമാറും.

DONT MISS
Top