“കേരളം കടന്ന് പോകുന്നത് ദുഷ്കരമായ സമയത്തിലൂടെ”; വിജയം മലയാളക്കരയ്ക്ക് സമര്‍പ്പിച്ച് വിരാട് കോഹ്‌ലി

ട്രെന്റ്ബ്രിഡ്ജ്: പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തിന് സാന്ത്വനവുമായി ടീം ഇന്ത്യ. മൂന്നാം ടെസ്റ്റിലെ വിജയം കേരളത്തിന് സമര്‍പ്പിച്ചാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കേരളത്തിന് സാന്ത്വനമേകിയിരിക്കുന്നത്. പോസ്റ്റ് മാച്ച് പ്രസന്റേഷനിലാണ് കോഹ്‌ലി ഇക്കാര്യം സൂചിപ്പിച്ചത്.

ഈ വിജയം കേരളത്തിലെ പ്രളയബാധിതര്‍ക്ക് സമര്‍പ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. ഏറ്റവും ദുഷ്‌കരമായ സമയത്തിലൂടെയാണ് അവര്‍ കടന്ന് പോകുന്നത്. അവര്‍ക്ക് വേണ്ടി ഈ സമയത്ത് ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യം. കോഹ്‌ലി പറഞ്ഞു.

മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 203 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 521 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 317 റണ്‍സിന് പുറത്താവുകയായിരുന്നു. ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ ആദ്യ ജയമാണിത്.

DONT MISS
Top