പ്രളയക്കെടുതി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐഎം 16.43 കോടി രൂപ സമാഹരിച്ചു

കോടിയേരി  ബാലകൃഷ്ണന്‍

കൊച്ചി: കേരളത്തിലെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാന്‍ സിപിഐഎം പ്രവര്‍ത്തകര്‍ ആഗസ്റ്റ് 18, 19 തീയതികളില്‍ നടത്തിയ ഫണ്ട് സമാഹരണത്തിലൂടെ ഇതുവരെയായി 16,43,73,940 രൂപ സമാഹരിച്ചതായി പാര്‍ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ഏരിയാ കമ്മിറ്റികള്‍ ഈ തുക പ്രാദേശികമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

ദുരന്ത ബാധിത ജില്ലകളായതിനാല്‍ എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും, തൃശ്ശൂര്‍, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളില്‍ നിന്നും ഫണ്ട് സമാഹരിച്ചിട്ടില്ല. കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള സഹായ നിധിയിലേക്ക് സംഭാവന നല്‍കി സഹായിച്ച മുഴുവന്‍ സുമനസുകള്‍ക്കും നന്ദി അറിയിക്കുന്നതായി കോടിയേരി പറഞ്ഞു.

ഓരോ ജില്ലയില്‍ നിന്നും സമാഹരിച്ച തുക-

1. കാസര്‍ഗോഡ് – 1,25,19,688
2. കണ്ണൂര്‍ – 6,39,69,320
3. വയനാട് – 10,00,000
4. കോഴിക്കോട് – 1,26,00,000
5. മലപ്പുറം – 1,20,00,000
6. പാലക്കാട് – 1,37,44,397
7. തൃശ്ശൂര്‍ – 65,00,000
8. കോട്ടയം – 44,00,000
9. കൊല്ലം – 1,51,00,000
10. തിരുവനന്തപുരം – 2,25,40,535

DONT MISS
Top