പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം

തിരുവനന്തപുരം: സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയക്കെടുതി ചര്‍ച്ച ചെയ്യുന്നതിനും അടിയന്തരനടപടികള്‍ സ്വീകരിക്കുന്നതിനും പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ഈ മാസം 30 നാണ് നിയമസഭാ സമ്മേളനം ചേരുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

അതേസമയം, നിയമസഭാ സമ്മേളനം ചേരാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് വിഡി സതീശന്‍ എംഎല്‍എ രംഗത്തെത്തി. തീരുമാനത്തോട് തനിക്ക് യോജിപ്പില്ലെന്നും യോഗങ്ങള്‍ ചേര്‍ന്നതുകൊണ്ട് മാത്രം കാര്യമില്ലെന്നും വിഡി സതീശന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. ഇത് നിയമസഭ ചേര്‍ന്ന് ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല. ഇതില്‍ ആക്ഷന്‍ പ്ലാന്‍ ആണ് വേണ്ടത്. നിയമസഭാ സമ്മേളനം ചേരേണ്ട സമയമില്ലിത്. സമ്മേളനം വിളിച്ചാല്‍ എങ്ങനെയാണ് മണ്ഡലത്തില്‍ നിന്ന് വിട്ട് പോകാന്‍ പറ്റുകയെന്ന് സതീശന്‍ ചോദിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top