കഅബയ്ക്ക് പുതിയ കിസ്‌വ അണിയിച്ചു

മക്ക: എല്ലാവര്‍ഷവും ചെയ്യുന്ന ചടങ്ങിന്റെ ഭാഗമായി അറഫ ദിനമായ ഇന്ന് മക്കയിലെ വിശുദ്ധ കഅബയുടെ മൂടുപടമായ കിസ്‌വ മാറ്റി പുതിയ കിസ്‌വ അണിയിച്ചു. ഹറം കാര്യാലയമാണ് ഇന്ന് രാവിലെ കഅബക്ക് കിസ്‌വ പുതപ്പിക്കുന്ന ചടങ്ങിന് നേതൃത്വം നല്‍കിയത്.

ചടങ്ങ് വീക്ഷിക്കാന്‍ നിരവധി വിശ്വാസികള്‍ ഹറമിലെത്തിയിരുന്നു. കിസ്‌വ മാറ്റുന്ന ജോലി കിംഗ് അബ്ദുല്‍ അസീസ് കോപഌ്‌സ് ജീവനക്കാരും ഹറം കാര്യാലയ വിഭാഗവും നിര്‍വ്വഹിച്ചു.

പഴയ കിസ്‌വ ഇറക്കിവെക്കുകയും പകരം കിംഗ് അബ്ദുല്‍ അസീസ് കോപഌ്‌സില്‍ നിര്‍മ്മിച്ച് എത്തിച്ച ശുദ്ധമായ സില്‍ക്ക്‌കൊണ്ട് നിര്‍മ്മിച്ച പുതിയ കിസ്‌വ കഅ്ബയെ പുതപ്പിക്കുകയും ചെയ്തു.

DONT MISS
Top