ഇടുക്കിയില്‍ മഴയ്ക്ക് ശമനം, മുല്ലപ്പെരിയാറിന്റെ എട്ട് ഷട്ടറുകള്‍ അടച്ചു

തൊടുപുഴ: ഇടുക്കി ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനം. ഡാമുകളിലെ ജലനിരപ്പില്‍ കുറവ് വന്നുതുടങ്ങി. ഇതോടെ ചെറുതോണി അണക്കെട്ടില്‍ നിന്ന് പുറംതള്ളുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 13 ഷട്ടറുകളില്‍ എട്ടെണ്ണം അടച്ചു.

ഇടുക്കി അണക്കെട്ടില്‍ നിന്ന് സെക്കന്റില്‍ ഏഴ് ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നു ഒഴുക്കി വിട്ടുകൊണ്ടിരുന്നത്. ഇത് ആറുലക്ഷമാക്കി കുറച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2,401.74 അടിയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയായി കുറഞ്ഞു. ഇതോടെയാണ് 13 ഷട്ടറുകളില്‍ എട്ടെണ്ണം പൂര്‍ണമായും അടച്ചത്. ബാക്കിയുള്ളവ അരയടിയായി താഴ്ത്തിയിട്ടുമുണ്ട്.

മഴ ശക്തമാവുകയും ജലനിരപ്പ് 142 അടിയിലേക്ക് എത്തുകയും ചെയ്തതോടെയാണ് മുല്ലപ്പെരിയാറിന്റെ 13 ഷട്ടറുകളും തമിഴ്‌നാട് തുറന്നത്. ജലനിരപ്പ് കുറയ്ക്കാന്‍ സുപ്രിം കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

DONT MISS
Top