ഹെലികോപ്റ്റര്‍ വന്നാല്‍ കയറണം; രക്ഷപ്പെടാന്‍ മടികാണിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോഴും പല ആളുകളും ബോട്ടുകളിലും ഹെലികോപ്റ്ററുകളിലും കയറാതെ വീട്ടില്‍ തന്നെ തങ്ങാനുള്ള പ്രവണ കാണിക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു. അതിനാല്‍ ദയവു ചെയ്ത് എല്ലാവരും രക്ഷാപ്രവര്‍ത്തകരോടെ സഹകരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തകരുടെ സമയവും മറ്റൊരാള്‍ക്ക് രക്ഷപ്പെടാനുള്ള സമയവും ആരും നഷ്ടപ്പെടുത്തരുത് എന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തില്‍ ഒറ്റപ്പെട്ടു പോയവരെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. ഹെലികോപ്റ്റര്‍, ബോട്ട് തുടങ്ങിയവ ഉപയോഗിച്ച് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനുള്ള ശ്രമം തുടരുന്നു. യുദ്ധകാല അടിസ്ഥാനത്തില്‍ സാധ്യമായ എല്ലാവഴികളും തേടുന്നുണ്ട്. നിരവധി പേരെ രക്ഷപ്പെടുത്തി എന്നും അദ്ദേഹം അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top