പ്രളയക്കെടുതി: കേരളത്തിന് പഞ്ചാബ് സര്‍ക്കാരിന്റെ 10 കോടി സഹായം

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് പഞ്ചാബ് സര്‍ക്കാര്‍ 10 കോടി സഹായം പ്രഖ്യാപിച്ചു. അഞ്ച് കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും ശേഷിക്കുന്ന അഞ്ച് കോടി ഭക്ഷ്യവസ്തുക്കളുള്‍പ്പെടെയുള്ള മറ്റ് അവശ്യ സാധനങ്ങളായും കൈമാറുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചു.

നേരത്തെ തമിഴ്‌നാട് കര്‍ണ്ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും കേരളത്തിന് സഹായഹസ്തവുമായി രംഗത്തെത്തിയിരുന്നു. കര്‍ണാടക സര്‍ക്കാര്‍ പത്തുകോടിയും, തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ചുകോടിയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

DONT MISS
Top