സൗദിയില്‍ സ്വദേശിയായ ഭീകരനെ അറസ്റ്റ് ചെയ്തു

ജിദ്ദ: സൗദിയില്‍ ഒരു ഭീകരവാദിയെ സൗദി സുരക്ഷാസേന അറസ്റ്റ് ചെയ്തു. സൗദിയിലെ ബക്‌രീയ എന്ന സ്ഥലത്തുവെച്ചാണ് അറസ്റ്റ് ചെയ്ചതത്. സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റ് മുട്ടിയ ഫവാസ് അബ്ദുല്‍ റഹ്മാന്‍ ഈദ് അല്‍ ഹല്‍ബി എന്ന സൗദി പൗരനായ ഭീകരവാദിയെ സുരക്ഷാസേന കിഴ്‌പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സുരക്ഷാ സേനക്കുനേരെ ഇയാള്‍ വെടിയുതിര്‍ത്തിരുന്നതായി ആഭ്യന്തരമന്ത്രാലയം പുറപ്പെടുപ്പിച്ച വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ബുധനാഴ്ച രാത്രി 1.30 നായിരുന്നു ഭീകരന്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയും അറസ്റ്റിലാവുകയും ചെയ്തത്. സുരക്ഷാസേനക്കുനേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ പാഴ്ശ്രമം നടത്തുകയായിരുന്ന ഇയാളെ സേന കിഴ്‌പെടാത്തുകയായിരുന്നുവെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

DONT MISS
Top