ഉരുള്‍പൊട്ടലില്‍ നഷ്ടമായത് വര്‍ഷങ്ങളുടെ സമ്പാദ്യം; ദുരിതക്കെടുതിയില്‍ വയനാട്

കല്‍പറ്റ: ഉരുള്‍പൊട്ടില്‍ സമ്പാദ്യങ്ങളെല്ലാം നഷ്ടമായ നിരവധി കുടുംബങ്ങളാണ് വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായമാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

വൈത്തിരിയിലെ സുഗന്ധ ഗിരി, അമ്പതേക്കര്‍, ചെന്നായ്കവല പ്രദേശങ്ങളില്‍ ഒരു രാത്രി കൊണ്ട് നഷ്ടമായത് നിരവധി വീടുകളാണ്. പലരും ഭാഗ്യം കൊണ്ടാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പാതിരാത്രിയില്‍ കുഞ്ഞുങ്ങളെയുമെടുത്ത് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് എത്തുകയായിരുന്നു സ്ത്രീകളടക്കമുള്ളവര്‍.

മൂന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളാണ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്നത്. സുഗന്ധഗിരി പ്രദേശത്ത് ആദ്യമായാണ് ഉരുള്‍പൊട്ടുന്നത്. മഴ മാറിയാല്‍ ദുരിതാശ്വാസ കേന്ദ്രത്തില്‍ നിന്ന് എങ്ങോട്ട് പോവുമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് നിരവധി കുടുംബാഗംങ്ങള്‍.

DONT MISS
Top