മൂന്നാറില്‍ ലോഡ്ജ് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു

ഇടുക്കി: കനത്ത മഴയില്‍ മൂന്നാറില്‍ ലോഡ്ജ് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശിയാണ് മരിച്ചത്. ലോഡ്ജിലുണ്ടായിരുന്ന ഏഴുപേരെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തി.

ഇടുക്കിയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് ഇപ്പോഴും ഇയരുകയാണ്. പത്ത് ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തേക്ക് വിടുന്നത്. ഇലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറും പുലര്‍ച്ചയോടെ തുറന്നു. മുല്ലപ്പെരിയാറിന്റെ പതിമൂന്ന് ഷട്ടറുകളാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. വണ്ടിപ്പെരിയാര്‍, ചപ്പാത്ത് വഴിയാണ് വെള്ളം ഒഴുക്കിവിടുന്നത്. അതിനാല്‍ ചപ്പാത്തിലുള്ള അളുകളെ എല്ലാം ഇന്നലെ രാത്രി തന്നെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

മാട്ടുപ്പെട്ടി ഡാം തുറന്നതോടെ മൂന്നാര്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. കീരിത്തോടും ഉരുള്‍പൊട്ടിയുണ്ട്. ഒരു കുടുംബം വീട്ടിനുള്ളില്‍ അകപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ നടത്തുകയാണ്.

DONT MISS
Top