മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: മോഹന്‍ലാലും എംസിആറും ചേര്‍ന്ന് 30 ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ നല്‍കും

എംസിആറിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യക്തിപരമായി നല്‍കിയ 25 ലക്ഷം രൂപയ്ക്ക് പുറമെ വസ്ത്രങ്ങളും നല്‍കുമെന്ന് മോഹന്‍ലാല്‍. താന്‍ ബ്രാന്‍ഡ് അംബാസിഡറായ എംസിആര്‍ വസ്ത്ര നിര്‍മാതാക്കളുമായി ചേര്‍ന്നാണ് വസ്ത്രം നല്‍കുക എന്ന് അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിക്ക് 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറിക്കൊണ്ടാണ് അദ്ദേഹം വസ്ത്രം നല്‍കുന്ന കാര്യവും അറിയിച്ചത്. നാല് ട്രക്കുകളിലായി നാളെ വസ്ത്രം എത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നേരത്തെ അമ്മ സംഘടനയും മോഹന്‍ലാലിന്റെ നിര്‍ദ്ദേശപ്രകാരം പണം നല്‍കിയിരുന്നു. വിവിധ സിനിമാ ഇന്‍ഡ്രസ്ട്രികളില്‍നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം പ്രവഹിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top