കടലുണ്ടി സ്വദേശി മക്കയില്‍ മരിച്ച സംഭവം: ഹോട്ടല്‍ അധികൃതരുടെ അനാസ്ഥ കാരണമെന്ന് ആരോപണം

ബഷീര്‍ മാസ്റ്റര്‍

മക്ക: കഴിഞ്ഞ ദിവസം മക്കയില്‍ കോഴിക്കോട് കടലുണ്ടി സ്വദേശിയും റിട്ടയേര്‍ഡ് അധ്യാപകനുമായന്‍ ബഷീര്‍ മാസ്റ്റര്‍ എന്ന ഹാജി ലിഫ്റ്റില്‍ നിന്നും വീണു മരിച്ചത് ലിഫ്റ്റ് കമ്പനിയുടെ പിഴവ് മുലമാണെന്ന് സൂചന. ലിഫ്റ്റിന് മെയിന്റിനനെന്‍സ് ജോലി ചെയ്യുന്ന സമയത്ത് ലിഫ്റ്റില്‍ കയറരുത് എന്ന സൂചന നല്‍കാതെ അലംഭാവം കാണിച്ചതാണ് മലയാളി ഹാജി ലിഫ്റ്റില്‍നിന്നും വീണ് മരിക്കാന്‍ ഇടയായത് എന്ന് വ്യക്തമാകുന്ന തെളിവുകള്‍ ലഭിച്ചു. ഹാജി ലിഫ്റ്റില്‍ കയറുന്ന സിസിടിവി ദൃശ്യങ്ങളാണ് ലിഫ്റ്റ് മെയിന്റിനെന്‍സ് ചെയ്യുന്ന കമ്പനിയുടെ പാളിച്ചയാണെന്ന സൂചന നല്‍കുന്നത്.

ഭാര്യാസമേതം സംസ്ഥാന ഹജജ് കമ്മിറ്റി വഴിയായിരുന്നു ബഷീര്‍ മാസ്റ്റര്‍ വിശുദ്ധ ഹജജ് കര്‍മ്മത്തിനെത്തിയിയത്. അസീസിയ കാറ്റഗറിയില്‍ 300-ാം നമ്പര്‍ കെട്ടിടത്തിലായിരുന്നു ഇന്ത്യന്‍ ഹജ്ജ് മിഷന്‍ താമസമൊരുക്കിയിരുന്നത്. കെട്ടിടത്തില്‍ ബഷീര്‍ മാസ്റ്ററുടെ മറ്റ് ബന്ധുക്കളായ ഹാജിമാരും താമസക്കാരായുണ്ട്. മലയാളികളാണ് ഈ കെട്ടിടത്തിലെ മിക്കവാനും ജോലിക്കാര്‍. കെട്ടിടത്തിന്റെ താഴെ നിലയില്‍നിന്നും ഭക്ഷണം കഴിക്കാനായി കൂടെയുള്ള ഹാജിമാര്‍ വിളിച്ചതനുസരിച്ച് താഴേക്ക് ലിഫ്റ്റ് വഴി ഇറങ്ങിയതായിരുന്നു. പിന്നീട് ബഷീര്‍ മാസ്റ്ററെ കാണാതാവുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കേടായ ലിഫ്റ്റിന്റെ കുഴിയില്‍ വീണ് മരിച്ചുകിടക്കുന്ന ഹാജിയെ കണ്ടെത്തുകയായിരുന്നു. ലിഫ്റ്റില്‍ അറ്റകുറ്റപണി നടക്കുമ്പോള്‍ സാധാരണയായി ലിഫ്റ്റ് ഓഫ്ചെയ്തിടുകയും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയും പതിവാണ്. ലിഫ്റ്റ് ജോലിക്കാരുടെ ഈ അനാസ്ഥയാണ് ഹാജി ലിഫ്റ്റില്‍ നിന്നും വീണ് മരിക്കാന്‍ ഇടയായതെന്നാണ് കരുതുന്നത്. ഹാജിയെ കാണാതായത് മുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ബന്ധുക്കള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടും ആദ്യം വിസമ്മതിക്കയും അവസാനം നിര്‍ബന്ധത്തിന് വഴങ്ങി മണിക്കൂറിന് ശേഷമാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ഹാജി ലിഫ്റ്റിന്റെ കുഴിയില്‍ വീണുകിടക്കുന്നത് കണ്ടതെന്നും പരാതിയുണ്ട്. ഇത് സംബന്ധമായി അന്വേഷണം നടന്നുവരികയാണ്.

ഹാജി ലിഫ്റ്റില്‍ കയറുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബഷീര്‍ മാസ്റ്റര്‍ ലിഫ്റ്റിന് മുന്നില്‍ നില്‍ക്കുന്നതും ലിഫ്റ്റിന്റെ വാതില്‍ തുറന്ന് അകത്തേക്ക് പോകുന്നതും ലിഫ്റ്റിന്റെ ഡോര്‍ അടയുന്നതും വീഡിയോയില്‍ കാണാവുന്നതാണ്. ലിഫ്റ്റില്‍ കയറിയ ഉടന്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. ഒരുതരത്തിലുള്ള സുരക്ഷാ പരിശോധനയും പൂര്‍ത്തിയാക്കാതെ, പഴക്കം ചെന്ന കെട്ടിടങ്ങളാണ് പലപ്പോഴും ഹാജിമാര്‍ക്ക് നല്‍കുന്നത് എന്ന് പരാതി നേരത്തെ തന്നെയുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top