പ്രളയക്കെടുതി: നഴ്‌സിംഗ് കൗണ്‍സില്‍ 5 കോടി രൂപ സംഭാവന നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നഴ്‌സിംഗ് കൗണ്‍സില്‍ 5 കോടി രൂപ സംഭാവന നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയുടെ സാന്നിധ്യത്തില്‍, കൗണ്‍സില്‍ പ്രസിഡന്റ് എസ് ഉഷാദേവി, സീനിയര്‍ കൗണ്‍സില്‍ അംഗം പികെ തമ്പി, എസ് സുശീല, രജിസ്ട്രാര്‍ പ്രൊഫസര്‍ വത്സ കെ പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറി.

ആരോഗ്യ രംഗത്ത് നിസ്തുലമായ സേവനം ചെയ്യുന്ന നഴ്‌സിംഗ് കൗണ്‍സില്‍ ചെയ്തത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു.

സംസ്ഥാനത്ത് ജനങ്ങള്‍ക്ക് ദുരിതവും ഏറെ നാള്‍ നഷ്ടങ്ങളും ഉണ്ടാക്കിയ പ്രകൃതി ദുരന്തത്തിന് എല്ലാ ജനവിഭാഗങ്ങളും സഹകരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് നഴ്‌സിംഗ് കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു. പ്രളയദുരിതത്തില്‍ നഴ്‌സിംഗ് മേഖലയുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top