കുട്ടികളിലെ വര്‍ധിച്ചു വരുന്ന മാനസിക സംഘര്‍ഷം ലഹരി ഉപയോഗം വര്‍ധിപ്പിക്കുന്നു: ഋഷിരാജ് സിംഗ്

തിരുവനന്തപുരം: കേരളത്തിലെ കുട്ടികളില്‍ ലഹരിയുടെ ഉപയോഗം കൂടി വരുന്നതിന് കാരണം വര്‍ധിച്ചു വരുന്ന മാനസിക സംഘര്‍ഷമാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പ്രസ്താവിച്ചു. ‘ഹ്യുമാനിറ്റി ട്രസ്സ്റ്റ് ഓഫ് ഇന്ത്യയുടെ ലെറ്റസ് ടോക്ക് സ്റ്റുഡന്‍സ് സപ്പോര്‍ട്ട്’ പദ്ധതിയുടെ ഭാഗമായി വിഎസ്എസ്‌സി സ്‌കൂളില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഋഷിരാജ് സിംഗ്.

അമ്പതു ശതമാനം മാര്‍ക്ക് വാങ്ങാന്‍ മാത്രം കഴിയുന്ന കുട്ടിയെ നൂറ് ശതമാനത്തിലെത്തിക്കാന്‍ രക്ഷിതാക്കള്‍ കൊടുക്കുന്ന അമിത സംഘര്‍ഷവും ഡോക്ടറും എഞ്ചിനീയറുമാക്കാനുള്ള ആവേശവും കുട്ടികള്‍ക്ക് താങ്ങാവുന്നതിനപ്പുറമാണെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
ഹോബി അടിസ്ഥാനമാക്കി തൊഴില്‍ മേഖല തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതമെന്ന് അദ്ദേഹം കുട്ടികള്‍ക്ക് ഉപദേശം നല്‍കി.

വിഎസ്എസ്‌സി ഡയറക്ടര്‍ ഡോ എസ് സോമനാഥ് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി ചെയര്‍മാന്‍ ഡോ ബിജു ജേക്കബ്, ലെറ്റസ് ടോക്ക് പ്രോജക്ട് ഡയറക്ടര്‍ ഡോ സന്തോഷ് ജീ തോമസ്, പ്രിന്‍സിപ്പാള്‍ പുഷ്പ ആര്‍ മേനോന്‍, ജസ്സി സാം എന്നിവര്‍ പ്രസംഗിച്ചു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി എക്‌സൈസ് വകുപ്പ് തിരുവനന്തപുരം ഡിവിഷന്റെ നാടകം പടി വരെ കാക്കാതെയും അവതരിപ്പിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top