ഇപി ജയരാജന്‍ മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഇപി ജയരാജന്‍

തിരുവനന്തപുരം: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാന മന്ത്രിസഭയിലേക്ക് തിരികെയെത്തുന്ന ഇപി ജയരാജന്റെ സത്യപ്രതിജ്ഞാചടങ്ങ് ഇന്ന് നടക്കും. രാവിലെ പത്തിന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ജയരാജന് സത്യവാചകം ചൊല്ലിക്കൊടുക്കും. കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ ചടങ്ങ് ലളിതമായി നടത്താനാണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നത്. ക്ഷണിക്കപ്പെട്ട 200 അഥിതികള്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്. സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്‌കരിക്കും. തുടര്‍ന്ന് രാവിലെ 11ന് നടക്കുന്ന മന്ത്രിസഭായോഗത്തിലും ജയരാജന്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് മാധ്യമങ്ങളുമായും ജയരാജന്‍ കൂടിക്കാഴ്ച നടത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top