വ്യാജ പ്രചരണവുമായി സംഘപരിവാര്‍; ഗുജറാത്ത് വെള്ളപ്പൊക്കത്തിന്റെ ഫോട്ടോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു


സോഷ്യല്‍ മീഡിയയില്‍ സംഘപരിവാറിന്റെ കടുത്ത വ്യാജ പ്രചരണം. ഗുജറാത്ത് വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങള്‍ കേരളത്തിന്റേത് എന്നുപറഞ്ഞാണ് പ്രചരിപ്പിക്കുന്നത്. ഈ ദുരന്തത്തിനിടയിലും ഇത്തരം വ്യാജ പ്രചരണങ്ങളാണ് ചിലര്‍ തകൃതിയായി മുന്നോട്ട് കൊണ്ടുപോകുന്നത്.

നിക്കര്‍ ധരിച്ച കുറച്ച് ആളുകള്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവരെ സഹായിക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുന്നത്. മുട്ടറ്റം വെള്ളത്തിലും റെയില്‍ ട്രാക്കിലുമെല്ലാം കാക്കി നിക്കര്‍ ധരിച്ചവര്‍ സഞ്ചരിച്ച് സഹായം നല്‍കുകയാണ്. എന്നാല്‍ ആര്‍എസ്എസ് നിക്കര്‍ മാറ്റി പാന്റ് ഇപ്പോള്‍ ധരിക്കുന്നതൊന്നും വ്യാജപ്രചരണം നടത്തുന്നവര്‍ക്ക് ഒരു പ്രശ്‌നമേയല്ല.

കേരളത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്താനും ഇവര്‍ മടിക്കുന്നില്ല. പ്രചരിക്കുന്ന ചിത്രങ്ങള്‍ താഴെ കാണാം.

DONT MISS
Top