ലോര്‍ഡ്‌സിലെ തോല്‍വിക്ക് പിന്നാലെ റാങ്കിംഗില്‍ കോഹ്‌ലിക്ക് തിരിച്ചടി

വിരാട് കോഹ്‌ലി

ദില്ലി: ഇംഗ്ലണ്ടിനെതിരെ ലോര്‍ഡിസില്‍ വെച്ചുനടന്ന രണ്ടാം ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് തിരിച്ചടി. ടെസ്റ്റ് റാംങ്കിംഗില്‍ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയ കോഹ്‌ലിക്ക് സ്ഥാനം നഷ്ടമായി.

ലോര്‍ഡ്‌സില്‍ ഇന്നിംഗ്‌സിനും 159 റണ്‍സിനുമായിരുന്ന ഇന്ത്യയുടെ തോല്‍വി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ കോഹ്‌ലിക്ക് രണ്ടാം ടെസ്റ്റില്‍ ശോഭിക്കാനായില്ല. 23, 17 എന്നിങ്ങനെയായിരുന്നു ലോര്‍ഡ്‌സില്‍ കോഹ്‌ലിയുടെ സ്‌കോര്‍. ഇതിന് പിന്നാലെയാണ് ഐസിസി പുറത്തുവിട്ട പുതിയ ടെസ്റ്റ് റാങ്കിംഗില്‍ 919 പോയിന്റുമായി കോഹ്‌ലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് 929 പോയിന്റുമായി വീണ്ടും ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു.

നേരത്തെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് കോഹ്‌ലിയെ റാങ്കിംഗില്‍ ആദ്യസ്ഥാനത്തെത്തിച്ചത്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ 149 റണ്‍സും രണ്ടാമത്തെ ഇന്നിംഗ്സില്‍ 51 റണ്‍സുമാണ് കോഹ്ലി അടിച്ചെടുത്തത്. ഇതോടെ 934 പോയിന്റുമായി സ്മിത്തിനെ മറികടക്കാനും താരത്തിനായി. 2015 ഡിസംബര്‍ മുതല്‍ സ്മിത്തായിരുന്നു ഐസിസിയുടെ നമ്പര്‍ വണ്‍ ടെസ്റ്റ് ബാറ്റ്സ്മാന്‍.

DONT MISS
Top