സൗദിയിലെ പൊതുമേഖലയില്‍ ഈദ് അവധി നാളെ മുതല്‍

സല്‍മാന്‍ രാജാവ്

ജിദ്ദ: സൗദിയില്‍ പൊതുമേഖലയിലുള്ളവര്‍ക്കുള്ള പൊതു അവധി പ്രഖ്യാപിച്ചു. ഇന്ന്(13082018) അവസാനത്ത പ്രവൃത്തി ദിനവും നാളെ ആഗസ്ത് 14 ചൊവ്വാഴ്ച മുതല്‍ ഈദുല്‍ അദ്ഹ അവധി ആരംഭിക്കുമെന്നും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അറിയിച്ചു.

സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സിയാണ് ഇതുസംബന്ധമായ വാര്‍ത്ത അറിയിച്ചത്. എന്നാല്‍ അവധി എത്ര ദിവസം വരെ ആണെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. മക്കയിലും മദീനയിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സേവനത്തില്‍ ഭാഗവാക്കാകുവാനാണ് നേരത്തെ അവധി നല്‍കിയിട്ടുള്ളത്.

DONT MISS
Top