സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 30 ഇന്ത്യന്‍ തടവുകാരെ പാകിസ്താന്‍ മോചിപ്പിച്ചു

ഇസ്ലാമാബാദ്: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി 30 ഇന്ത്യന്‍ തടവുകാരെ പാകിസ്താന്‍ മോചിപ്പിച്ചു. മനുഷ്യത്വപരമായ ഇത്തരം വിഷയങ്ങള്‍ രാഷ്ട്രീയവത്കരിക്കരുതെന്ന തങ്ങളുടെ നയത്തിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് പാകിസ്താന്‍ വിദേശകാര്യ വാക്താവ് മുഹമ്മദ് ഫൈസല്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

27 മത്സ്യബന്ധന തൊഴിലാളികളുള്‍പ്പെടെ ജയിലില്‍ കഴിയുന്ന 30 ഇന്ത്യക്കാരെയാണ് പാകിസ്താന്‍ വിട്ടയക്കുന്നത്. പാകിസ്താന്റെ സ്വാതന്ത്രദിന ആഘോഷങ്ങളുടെ ഭാഗമായുള്ള മനുഷ്യത്വപരമായ നടപടിയാണിത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് തിരിച്ചും സമാനമായ നടപടിയുണ്ടാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ, വിദേശകാര്യ മന്ത്രാലയും കൂട്ടിച്ചേര്‍ത്തു.

ജൂലൈയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 418 മത്സ്യബന്ധന തൊഴിലാളികളുള്‍പ്പെടെ 470 ഇന്ത്യക്കാരാണ് പാകിസ്താന്റെ തടവിലുണ്ടായിരുന്നത്. സമുദ്രാതിര്‍ത്തി കടന്നുള്ള മത്സ്യബന്ധനത്തിന്റെ പേരിലാണ് ഇന്ത്യന്‍ തൊഴിലാളികളെ പാകിസ്താന്‍ തടവിലാക്കിയത്.

DONT MISS
Top