ക്ലാസില്‍ വൈകിയെത്തി; വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്(വീഡിയോ)

ജയ്പൂര്‍: ക്ലാസില്‍ വൈകി എത്തിയതിന് അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. രാജസ്ഥാനിലെ സ്വമി വിവേകാനന്ദ മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയെയാണ് വൈകി എത്തി എന്ന കാരണത്തിന് ഫിസിക്കല്‍ അധ്യാപകനായ ജയ്‌റാം മീന ക്രൂരമായി മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ തന്റെ ബോധം നഷ്ടപ്പെട്ടതായി വിദ്യാര്‍ത്ഥി പറയുന്നു. ക്ലാസില്‍ വൈകി എത്തിയത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാണ് അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മുടിയില്‍ പിടിച്ച് വലിക്കുകയും നിര്‍ത്താതെ മര്‍ദ്ദിക്കുകയും ചെയ്തതായി വിദ്യാര്‍ത്ഥി പറയുന്നു. ബോധം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിയെ സഹപാഠികളാണ് ആശുപത്രിയില്‍ എത്തിച്ചത്.

DONT MISS
Top