പശുക്കടത്തിനെതിരെ പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ ഗോരക്ഷകര്‍ തെരുവിലറങ്ങുമെന്ന് ബാബ രാംദേവ്

ബാബ രാംദേവ്

ജയ്പൂര്‍: പൊലീസോ ബന്ധപ്പെട്ട അധികാരികളോ പശുക്കടത്തിന് എതിരെ നടപടി എടുത്തില്ലെങ്കില്‍ ഗോസംരക്ഷകര്‍ തെരുവിലിറങ്ങുമെന്ന് യോഗ ഗുരു ബാബ രാംദേവ്. അനധികൃതമായി പശുകടത്ത് നടത്തുവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഏതാനും ഗോസംരക്ഷകരാണ് മോശമായി പ്രവര്‍ത്തിക്കുന്നത്. ഇവരുടെ പ്രവൃത്തി ബാക്കിവരുന്ന 90 ശതമാനത്തോളം പശു സംരക്ഷകര്‍ക്കും ദുഷ്‌പേര് ഉണ്ടാക്കുന്നതായും രാംദേവ് പറഞ്ഞു.

പശുക്കടത്ത് നടത്തുന്നവരെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. എന്തുകൊണ്ടാണ് പശുവിനെ കൊല്ലുന്നവര്‍ക്ക് പ്രോത്സാഹനം ലഭിക്കുന്നത്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ല. പശുക്കളെ കശാപ്പ് ചെയ്യുന്നതിന് അനുമതി നല്‍കുന്നതിനും പശുക്കളെ കടത്തുന്നതിനെയും ഞങ്ങള്‍ അംഗീകരിക്കുന്നില്ല എന്നും ജയ്പൂരില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെ ബാബ രാംദേവ് പറഞ്ഞു.

പശുക്കളെ കശാപ്പ് ചെയ്യുന്നത് പൂര്‍ണമായും തടയാനായി കേന്ദ്രസര്‍ക്കാര്‍ ഒരു നിയമം കൊണ്ടുവരാന്‍ തയ്യാറാകണം. നിയമം ഉണ്ടാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണം എന്നും ബാബ രാംദേവ് പറഞ്ഞു.

രാജ്യത്ത് മൂന്ന്, നാലോ കോടി  ജനങ്ങള്‍ അനധികൃതമായി താമസിക്കുന്നുണ്ട് എന്നാണ് അസം പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനുള്ള രാംദേവിന്റെ മറുപടി. രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും ഇത് ഭീഷണിയാകുന്നു എന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.

DONT MISS
Top