സവാ ഹജ്ജ് വോളണ്ടിയര്‍ സംഗമം സംഘടിപ്പിച്ചു


ജിദ്ദ: സൗദി ആലപ്പുഴ വെല്‍ഫെയര്‍ സംഗമത്തിന് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജ് വോളണ്ടിയര്‍ സേവനത്തിന് പോകുന്ന വളണ്ടിയര്‍മാരുടെ സംഗമം സംഘടിപ്പിച്ചു. അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന വോളണ്ടിയര്‍ സംഗമം സവാ രക്ഷാധികാരി നസീര്‍ വാവാകുഞ്ഞ് ഉദ്ഘാടനം ചെയ്തു. ദൈവത്തിന്റെ അതിഥികളായെത്തുന്ന ആഗോള സമൂഹത്തിന് സേവനം ചെയ്യുന്നത് മഹത്തായ പുണ്യകര്‍മമാണന്നും സമയവും സൗകര്യവും ആരോഗ്യവും ലഭ്യമാകുന്നവര്‍ ഹജ്ജ് സേവനം പ്രയോജനപ്പെടുത്തണമെന്നും സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവെ നസീര്‍ വാവാകുഞ് പറഞ്ഞു.

ശാരീരികമായും മാനസികമായും വളണ്ടിയര്‍മാര്‍ പക്വത ഉള്‍ക്കൊള്ളാനുള്ള പരിശീലന ക്ലാസിന് മാമ്മദ് പൊന്നാനി നേതൃത്വം നല്‍കി. ദൈവത്തിന്റെ അതിഥികളെ സേവനം ചെയ്യാന്‍ പുറപ്പെടുന്ന സ്വയം സേവകര്‍, നിസ്വാര്‍ത്ഥ സേവനത്തിലൂടെ ദൈവത്തിന്റെ പ്രീതിയും പ്രതിഫലവും നേടിയെടുക്കണമെന്ന് മാമ്മദ് പൊന്നാനി വളണ്ടിയര്‍മാരോട് പറഞ്ഞു.

ഹജ്ജ് സെല്‍ ചെയര്‍മാന്‍ മുഹമ്മദ് രാജാ അധ്യക്ഷത വഹിച്ചു. മിനായില്‍ വളണ്ടിയര്‍മാര്‍ ചെയ്യേണ്ട സേവനത്തെക്കുറിച്ചും ഭക്ഷണ വിതരണം ചെയ്യുന്നതിനെക്കുറിച്ചുമുള്ള നിര്‍ദ്ദേശങ്ങള്‍ പ്രസിഡന്റ് യു അബ്ദുല്‍ ലത്തീഫ് വിവരിച്ചു. സംഘടനയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ കുറിച്ച് സവാ ഹജ്ജ് സെല്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്‍ സലാം കണ്ടത്തില്‍ സംസാരിച്ചു. സജാദ് കരുവാറ്റ, ജാഫറലി പാലക്കോട്, സഫീദ് മണ്ണഞ്ചേരി, ജമാല്‍ ലബ്ബ, ഇര്‍ഷാദ് ആറാട്ടുപുഴ തുടങ്ങിയവരും സംസാരിച്ചു.

വോളണ്ടിയര്‍ കൃാപ്റ്റന്‍ ഫസില്‍ വയലാര്‍, വൈസ് കൃാപ്റ്റന്‍ യാസീന്‍ മുസ്തഫ, സിദ്ധീഖ് മണ്ണഞ്ചേരി, സലിം ഖുംറ, സലാം നീര്‍കുന്നം, റിയാസ് യൂസുഫ്, ജലീല്‍ പല്ലന, ഹാരിസ് വാഴയില്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി നസീര്‍ അരൂക്കുറ്റി സ്വാഗതവും സവാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു.

DONT MISS
Top