അറഫ സംഗമം ഓഗസ്റ്റ് 20 നും ഈദുല്‍ അദ്ഹ 21 നും

ജിദ്ദ: ശനിയാഴ്ച സന്ധ്യയ്ക്ക് ദുല്‍ഹജ്ജ് മാസപ്പിറവി സൗദിയില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ കണ്ടതായി സൗദി അറേബ്യ സ്ഥിരീകരിച്ചു. ഇത് പ്രകാരം ഓഗസ്റ്റ് 12 ഹജ്ജ് മാസമായ ദുല്‍ഹജ്ജ് ഒന്ന് ആയിരിക്കുമെന്ന് സൗദി സുപ്രിം കോടതി അറിയിച്ചു. വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ പരമപ്രധാന ചടങ്ങായ അറഫ സംഗമം ഓഗസ്റ്റ് 20 തിങ്കളാഴ്ചയും ഈദുല്‍ അദ്ഹ എന്ന ബലി പെരുന്നാള്‍ 21 ചൊവ്വാഴ്ചയും ആയിരിക്കുമെന്നും സൗദി സുപ്രിം കോടതി അറിയിച്ചു.

സൗദിയിലെ എല്ലാ മുസ്‌ലിം മതവിശ്വാസികളോടും ശനിയാഴ്ച സന്ധ്യക്ക് മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രിം കോടതി കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു. നഗ്‌ന നേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലര്‍ കൊണ്ടോ മാസപ്പിറവി നിരീക്ഷിക്കാവുന്നതാണെന്നും അറിയിച്ചിരുന്നു. മാസപ്പിറവി കാണുന്നവര്‍ തൊട്ടടുത്ത കോടതിയിലോ മറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളെയോ വിവരം അറിയിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top