പ്രളയക്കെടുതി: കേരളത്തിന് അടിയന്തരസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രാഹുലിന്റെ കത്ത്

രാഹുല്‍ ഗാന്ധി

ദില്ലി: പ്രളയദുരന്തത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തിന് അടിയന്തരധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാന സര്‍ക്കാരുമായി കേന്ദ്രം സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാഹുല്‍ കത്തില്‍ പറയുന്നു.

ഓഖി ദുരന്തത്തില്‍ നിന്ന് കരകയറാത്ത മത്സ്യത്തൊഴിലാളികളെ പ്രളയം കൂടുതല്‍ പ്രതിസന്ധിയിലാക്കും. കാലവര്‍ഷക്കെടുതി നേരിടാന്‍ കേരളത്തിന് അടിയന്തരമായി ധനസഹായം നല്‍കണം. അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ അടിയന്തര ഇടപെടല്‍ വേണം. കത്തില്‍ പറയുന്നു.

നേരത്തെ സംസ്ഥാനത്തെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ പ്രാര്‍ത്ഥനയും പിന്തുണയും കേരളത്തിനൊപ്പം ഉണ്ടാകുമെന്നും രാഹുല്‍ ട്വിറ്ററിലൂടെ അറിയിച്ചു..

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top