തുഷാര്‍ വെള്ളാപ്പള്ളിയുമായി അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നടത്തും

ദില്ലി: കേരളത്തിലെ എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ തുഷാര്‍ വെള്ളാപ്പള്ളിയുമായുമായി ഇന്ന് ചര്‍ച്ച നടത്തും. ദില്ലിയില്‍ അമിത് ഷായുടെ വസതിയിലാണ് യോഗം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവും ചര്‍ച്ചയാകും. ആറ്റിങ്ങല്‍, തൃശൂര്‍, ചാലക്കുടി, എറണാകുളം, പത്തനംതിട്ടയടക്കം എട്ട് ലോക്‌സഭാ സീറ്റുകള്‍ വേണമെന്നാണ് ബിഡിജെഎസ് ബിജെപിയോട് ആവശ്യപ്പെടുക.

DONT MISS
Top