ഈ സംഘടനയുടെ പേര് എഎംഎംഎ എന്നല്ല, ‘അമ്മ’ എന്നാണെന്ന് മോഹന്‍ലാല്‍, ഡബ്ല്യുസിസി പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തത് പേര് തിരുത്തിയതിന് ശേഷം

എഴുതിത്തയാറാക്കിയ ആവശ്യങ്ങളുമായി എത്തിയ ഡബ്ല്യുസിസി പ്രതിനിധികള്‍ അമ്മ എന്ന സംഘടയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആവശ്യങ്ങളുടെ ലിസ്റ്റില്‍ അമ്മ എന്നതിന് പകരം എഎംഎംഎ എന്നായിരുന്നു എഴുതിയിരുന്നത്. ഇതോടെ എഎംഎംഎ എന്ന സംഘടന എന്നൊന്നില്ല എന്ന് സംഘടാ ഭാരവാഹികള്‍ക്ക് ബോധ്യപ്പെടുത്തേണ്ടിവന്നു.

അമ്മ സംഘടനയുടെ എക്‌സിക്യൂട്ടീവില്‍ ഡബ്ല്യുസിസി അംഗങ്ങളായ രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ക്ക് തിരിച്ചടിയുണ്ടായി. കഴിഞ്ഞ ദിവസം നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ 25 ല്‍പരം താരങ്ങള്‍ എഴുതിത്തയ്യാറാക്കിയ കത്തുമായിട്ടാണ് എത്തിയത്. കത്തിന്റെ തലക്കെട്ടില്‍ അമ്മ എന്നതിന് പകരം എഎംഎംഎ എന്നായിരുന്നു ഇവര്‍ എഴുതിയിരുന്നത്. അമ്മയെ തള്ളിപ്പറയുന്നവരെയല്ല ചര്‍ച്ചയ്ക്ക് വിളിച്ചത്, അമ്മ ഭാരവാിഹികളെയാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത് സംഘടനയുടെ പേരിനെ അവഹേളിക്കുന്ന രീതിയില്‍ കത്ത് തയ്യാറാക്കി വന്നവരോട് പേര് തിരുത്തിയാല്‍ മാത്രമെ ചര്‍ച്ചയ്ക്ക് തയ്യാറാവൂ എന്ന് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ തിരുത്താന്‍ തയ്യാറാകാതെ വന്നതോടെ ചര്‍ച്ച വേണ്ടെന്നുള്ള തീരുമാനം സംഘടന എടുത്തു. ഇതോടെ ഡബ്ല്യുസിസി അംഗങ്ങള്‍ ഹാളിന് പുറത്തേക്ക് ഇറങ്ങി. പിന്നീട് ബാബുരാജ് ഉള്‍പ്പെടെയുള്ളവര്‍ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോള്‍ പേര് തിരുത്തി മുട്ടുമടക്കി ഡബ്ല്യുസിസി അംഗങ്ങള്‍ ചര്‍ച്ചയ്ക്കായി അകത്തേക്ക് കയറി.

കത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നത് കേരളത്തിനകത്തും പുറത്തുമായി സ്ത്രീകള്‍ക്കുണ്ടായ പീഡനങ്ങളായിരുന്നു. അത് സിനിമാ മേഖലയില്‍ നിന്ന് മാത്രമല്ല. എല്ലാ മേഖലകളില്‍ നിന്നുമുള്ള പ്രശ്‌നങ്ങളായിരുന്നു ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് വിദഗ്ധ സമിതിയെ വച്ച് വേണമെന്ന അഭിപ്രായം വന്നു. അതിന് വേണ്ടി സുപ്രിം കോടതി റിട്ടയേഡ് ജഡ്ജി , സീനിയര്‍ അഭിഭാഷകന്‍ എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചു. അത് മനസില്ലാ മനസോടെ ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് അംഗീകരിക്കേണ്ടി വന്നു.

പിന്നീട് ഇവര്‍ നല്‍കിയ കത്ത് വായിക്കാന്‍ പോലും കൂട്ടാക്കാതെ ഇവരുമായി മണിക്കൂറോളം വാഗ്വാദം നീണ്ടു. ഒടുവില്‍ വിദഗ്ധ സമിതി പത്ത് ദിവസത്തിനകം കാര്യങ്ങള്‍ പഠിച്ച് അറിയിക്കാമെന്ന് ഇവരെ അറിയിച്ചു. ഇതോടെ അംഗങ്ങള്‍ മനസില്ലാ മനസോടെ എല്ലാം പോസിറ്റീവാണെന്നും കാര്യങ്ങള്‍ പിന്നീട് വ്യക്തമാക്കാമെന്നും മാധ്യമങ്ങളോട് പറഞ്ഞ് മടങ്ങി. പ്രശ്‌നങ്ങള്‍ എങ്ങനെയെങ്കിലും പരിഹരിക്കണമെന്നായിരുന്നു രേവതിയുടെ നിലപാട്. ചര്‍ച്ചയില്‍ കൂടുതല്‍ സമയവും രേവതി മൗനത്തില്‍ തന്നെയായിരുന്നു. ശബ്ദമുയര്‍ത്തിയത് മുഴുവനും പത്മപ്രിയയും പാര്‍വതിയുമാണ്. സംഘടനയുടെ പേര് അമ്മ എന്ന് തിരുത്തി കത്ത് നല്‍കിയതില്‍ രമ്യാ നമ്പീശന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇതോടെ ഡബ്ല്യുസിസിയില്‍ ഭിന്നത ഉടലെടുത്തിരിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top